ബലാല്‍സംഗത്തില്‍നിന്നും രക്ഷപെടാനുള്ള തന്ത്രങ്ങള്‍

നമ്മുടെ നാട്ടില്‍ ബലാല്‍സംഗകേസുകള്‍ പെരുകുകയാണ് .കുറ്റവാളികളെ ശിക്ഷിച്ചത് കൊണ്ട് മാത്രം പോര ഇതില്‍ നിന്നും രക്ഷപെടാനുള്ള വഴികളെ പറ്റി ബോധവല്‍ക്കരണം ആവശ്യമാണ്‌ . ഇന്റര്‍നെറ്റില്‍ നിന്നും മറ്റ് മാധ്യമങ്ങളില്‍ നിന്നും എനിക്ക് കിട്ടിയ വിവരങ്ങള്‍ ഞാന്‍ ഇവിടെ പങ്ക് വയ്ക്കുന്നു . 33% Rapist കളും പരിചയക്കാരായിരിക്കും മൂന്നില്‍ ഒന്നു ബലാല്‍സംഗങ്ങളൂം സംഭവിക്കുന്നത് കാമുകനില്‍ നിന്നും ആണു വീട്ടില്‍ ആളില്ലാത്ത സമയത്താണു ബന്ധുക്കള്‍ പീഡിപ്പിക്കുന്നത് .അത് കൊണ്ട് ആരെയും അമിതമായി വിശ്വസിക്കരുത് .ഒരു പട്ടിയെ വളര്‍ത്തുന്നത് നല്ലതാണ്… Read More ബലാല്‍സംഗത്തില്‍നിന്നും രക്ഷപെടാനുള്ള തന്ത്രങ്ങള്‍

പെട്രോള്‍ ലാഭിക്കാന്‍ ഉള്ള തന്ത്രങ്ങള്‍

വാഹനം അധികദൂരം ഓടാതെതന്നെ ഇന്ധനം വല്ലാതെ കുറയുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ?. വാഹനത്തിന്റെ ഇന്ധനക്ഷമത പെട്ടെന്ന് കുറഞ്ഞുവെന്ന് തെറ്റിദ്ധരിക്കേണ്ട. വാഹനവുമായി സര്‍വീസ് സെന്ററിലേക്ക് പോകുന്നതിനു മുന്‍പ് ഒരു ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും. വാഹനം ഓടിക്കുന്നതിലെ അശ്രദ്ധ വന്‍തോതില്‍ ഇന്ധനം പാഴാകുന്നതിന് കാരണമാകും. ഡ്രൈവിങ് ശീലങ്ങളില്‍ മാറ്റം വരുത്തുന്നതിലൂടെ ഒരളവുവരെ ഇന്ധനം ലാഭിക്കാം. അടിക്കടി ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ധനം ലാഭിക്കാന്‍ ശീലിക്കുന്നത് ഏറെ നന്നായിരിക്കും. ഇന്ധനം പാഴാകുന്നത് തടയാനുള്ള ചില പോംവഴികള്‍ ഇതാ. രാവിലെ ഇന്ധനം നിറയ്ക്കുക… Read More പെട്രോള്‍ ലാഭിക്കാന്‍ ഉള്ള തന്ത്രങ്ങള്‍

ഷോര്‍ട്ട് സര്‍ക്യൂട്ട്,ലിക്വിഡ് പെട്രോളിയം ഗ്യാസ് ലീക്ക് എന്നിവ ഉണ്ടാകാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകള്‍

ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന വില്ലന്‍ .ആവശ്യമുള്ളപ്പോൾ സ്വയം ഉരുകിപ്പോകുന്ന ഫ്യൂസ് ആണു യഥാർത്ഥത്തിൽ പ്രവർത്തനക്ഷമമായ ഫ്യൂസ്. സർക്യൂട്ടിലൂടെ പരിധിയിൽ കവിഞ്ഞ വൈദ്യുതപ്രവാഹം കടന്നുപോവുമ്പോൾ ഇവ സ്വയം കത്തിയെരിഞ്ഞ് സർക്യൂട്ട് തുറക്കണം (ഓഫ് ആവണം). പക്ഷേ, ശരിയായി ഉറപ്പിക്കാത്തതോ ദ്രവിച്ച ചാലകബന്ധമുള്ളതോ വേണ്ടതിലും കുറഞ്ഞതോ കൂടിയതോ ആയ വണ്ണമുള്ള ഫ്യൂസ് കമ്പി കെട്ടിയതോ ആയ ഫ്യൂസുകൾ ഉപകാരത്തിലേറെ ഉപദ്രവമായി എന്നു വരാം. ശരിയായി ഉറപ്പിക്കാത്തതും ദ്രവിച്ച ടെർമിനലുകളുള്ളതും സർക്യൂട്ടിൽ ലൂസ് കോണ്ടാക്റ്റ് (അസ്ഥിരമായ തുടർച്ചയുള്ള വൈദ്യുതപരിപഥം) നിലനിൽക്കാൻ കാരണമായേക്കാം.… Read More ഷോര്‍ട്ട് സര്‍ക്യൂട്ട്,ലിക്വിഡ് പെട്രോളിയം ഗ്യാസ് ലീക്ക് എന്നിവ ഉണ്ടാകാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകള്‍

വാഹന ലോണ്‍ അടച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ .

വാഹനം ലോണ്‍ ആയി എടുക്കുമ്പോള്‍ rc ബുക്കില്‍ hypothetication ആയി ലോണ്‍ നല്‍കുന്ന സ്ഥാപനത്തിന്റെ പേര് ഉണ്ടായിരിക്കും .ഇത് നീക്കം ചെയ്തില്ലെങ്കില്‍ പിന്നീട്  വാഹനം വില്‍ക്കാന്‍ സാധിക്കാതെ വരും .ലോണ്‍ അടച്ച സ്ഥാപനത്തില്‍ നിന്നും അവസാന അടവ് തീര്‍ന്നു കഴിയുമ്പോള്‍ ഒരു മാസത്തിനുള്ളില്‍ noc certificate വീട്ടില്‍ വരും .വരാന്‍  വൈകിയാല്‍  ഉപഭോക്ത്ര കോടതിയില്‍ പരാതി നല്‍കുക .തീര്‍ച്ചയായും ലഭിക്കും .M എന്ന അക്ഷരത്തില്‍ തുടങ്ങുന്ന  പ്രമുഖ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നാണ് ലേഖകന്‍ (ഞാന്‍) ലോണ്‍  എടുത്തത്… Read More വാഹന ലോണ്‍ അടച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ .

നാടന്‍ മീനുകളുടെ ചിത്രങ്ങളും ഇംഗ്ലീഷ് പേരുകളും .

Aiyla – Mackerel ആയില Mathi/Chaala – Sardine ചാള Avoli – Pomfret ആവോലി Aakoli – Silver Moony ആകോലി Choora – Tuna ചൂര   Kora / Kaala – Salmon കോര /കാള Ney Meen – Seer Fish / Queen Fish നെയ്മീന്‍ Kari Meen – Pearl Spot/ Green Chromide കരിമീന്‍ Nangu – Sole Fish നങ്ങ് Aiykoora – King Fish… Read More നാടന്‍ മീനുകളുടെ ചിത്രങ്ങളും ഇംഗ്ലീഷ് പേരുകളും .

ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയും ജ്യൂസ്‌ ഉണ്ടാക്കുന്ന വിധവും

നന്നയി പഴുത്ത ഡ്രാഗണ്‍ ഫ്രൂട്ട് ഒന്ന് പഞ്ചസാര രണ്ടു ടേബിള്‍ സ്പൂണ്‍ ഐസ് ഒരു ചെറിയ കട്ട വെള്ളം 2 ഗ്ലാസ്സ് ഏലക്കായ് 1 എണ്ണം നന്നയി പഴുത്ത ഡ്രാഗണ്‍ ഫ്രൂട്ട് തൊലി മാറ്റിയശേഷം ചെറു കഷണങ്ങളായി അരിഞ്ഞെടുക്കുക. അതിനുശേഷം പഞ്ചസാരയും ഐസും ഏലക്കായും വെള്ളവും ചേര്‍ത്ത് നന്നായി മിക്സിയില്‍ അടിച്ചെടുക്കുക. ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. ഡാഗണ്‍ ഫ്രൂട്ട് ജ്യൂസ് തയ്യാര്‍. വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് (Dragon fruit) അഥവാ പിത്തായപ്പഴം (Pitaya) ഇപ്പോള്‍ ഇന്ത്യയിലും… Read More ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയും ജ്യൂസ്‌ ഉണ്ടാക്കുന്ന വിധവും

നമ്മുടെ ചില നാടന്‍ ഫലങ്ങളും ഇംഗ്ലീഷ് പേരുകളും

ചാമ്പങ്ങ = bellfruit ഞാവല്‍ പഴം =java plum കടച്ചക്ക/ശീമച്ചക്ക =breadfruit പറങ്കി മാങ്ങ /കശുമാങ്ങ =cashew fruit പേരക്ക =guava കമ്പിളി നാരങ്ങ /ബബ്ലൂസ്‌ നാരങ്ങ =grape fruit നെല്ലിക്ക =Gooseberry സബര്‍ജില്‍=peer മുസ്സംബി =sweet lime                    മുള്ളാത്ത =soursop ആഞ്ഞിലിചക്ക /ഐനി ചക്ക =Wild Jack / Jungle Jack / Artocarpus hirsutus